Tuesday, October 28, 2025

Top 5 This Week

Related Posts

ബൈക്ക് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം യമഹ ചിത്രീകരണം തുടങ്ങി

കൊച്ചി: പാലാ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് സുബ്രഹ്മണ്യന്‍ നിര്‍മ്മിച്ച് മധു ജി കമലം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രം യമഹയുടെ ചിത്രീകരണം ആരംഭിച്ചു.

സുധീ ഉണ്ണിത്താന്റെ ജീവിതത്തില്‍ ഉണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ബാംഗ്ലൂര്‍, കായംകുളം, ഹരിപ്പാട്, മുതുകുളം, മാവേലിക്കര, പരിസര പ്രദേശങ്ങളിലാണ് ചിത്രീകരിക്കുന്നത്.

ഹരി പത്തനാപുരം, തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂര്‍, നെപ്ട്യൂണ്‍ സുരേഷ്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ, സുരേഷ് സുബ്രഹ്മണ്യന്‍, ഷെജിന്‍, ആന്‍സി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്, കൃഷ്ണ പ്രിയ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

ഡി ഒ പി- നജീബ് ഷാ, ഗാനരചന- ശ്രീകുമാര്‍ നായര്‍, സംഗീതം- രതീഷ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധീഷ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സജിറിസ, കലാസംവിധാനം- ലാലു തൃക്കുളം, മേക്കപ്പ്- സുബ്രു തിരൂര്‍, സ്റ്റില്‍സ്- അജേഷ് ആവണി, അസോസിയേറ്റ് ഡയറക്ടര്‍- ടോമി കലവറ, അജികുമാര്‍ മുതുകുളം, പി ആര്‍ ഒ- എം കെ ഷെജിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles