Saturday, October 25, 2025

Top 5 This Week

Related Posts

ആസ്വാദക ഹൃദയത്തില്‍ വീണ്ടും വാനമ്പാടി; കെ എസ് ചിത്രയുടെ കമ്മ്യൂണിസ്റ്റ് പച്ചയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി.

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗതനായ ഷമീം മൊയ്തീന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ‘അരികിലായി’ എന്നു തുടങ്ങുന്ന നിഷാദ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീഹരി കെ നായരാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വൈറസ്, തമാശ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ സക്കരിയ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥ ആഷിഫ് കക്കോടിയാണ്.

ഫീല്‍ ഗുഡ് സറ്റയറിക്കല്‍ സിനിമയായ കമ്മ്യൂണിസ്റ്റ് പച്ച ഹരിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സല്‍വാന്‍ ആണ് നിര്‍മിച്ചിരിക്കുന്നത്. സക്കരിയയെ കൂടാതെ അല്‍ത്താഫ് സലിം, നസ്ലിന്‍, ജമീല സലീം, സജിന്‍ ചെറുകയില്‍, സരസ ബാലുശ്ശേരി, രഞ്ജി കണ്‍കോള്‍, വിജിലേഷ്, ബാലന്‍ പാറക്കല്‍, ഷംസുദ്ദീന്‍ മങ്കരത്തൊടി, അശ്വിന്‍ വിജയന്‍, സനന്ദന്‍, അനുരൂപ്, ഹിജാസ് ഇക്ബാല്‍, വിനീത് കൃഷ്ണന്‍, അനില്‍ കെ, കുടശ്ശനാട് കനകം തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രയെ കൂടാതെ ഗോവിന്ദ് വസന്ത, ബെന്നി ഡയാല്‍, ഡി ജെ ശേഖര്‍ എന്നിവരാണ് മറ്റു ഗാനങ്ങളാലപിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് യൂസുഫാണ്.

ഛായാഗ്രഹണം: ഷാഫി കോറോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഗിരീഷ് അത്തോളി, ലൈന്‍ പ്രൊഡ്യൂസര്‍: ഹാരിസ് ദേശം, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, സംഗീതം: ശ്രീഹരി നായര്‍, സൗണ്ട് ഡിസൈന്‍: പി സി വിഷ്ണു, മേക്കപ്പ്: റബീഷ് ബാബു പി, ആര്‍ട്ട്: അസീസ് കരുവാരക്കുണ്ട്, ലിറിക്‌സ്: നിഷാദ് അഹമ്മദ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, കൊറിയോഗ്രാഫി: ഇംതിയാസ് അബൂബക്കര്‍, വി എഫ് എക്‌സ്: എഗ്ഗ് വൈറ്റ് വി എഫ് എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് റഹ്മാന്‍, ഡി ഐ: മാഗസിന്‍ മീഡിയ, ടൈറ്റില്‍ ഡിസൈന്‍: സീറോ ഉണ്ണി, ഡിസൈന്‍: യെല്ലോ ടൂത്ത്, പി ആര്‍ ഒ: എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles