Tuesday, October 28, 2025

Top 5 This Week

Related Posts

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി

കൊച്ചി: ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തിനു ശേഷം അരുണ്‍ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, ഡോ. റോണി, മനോജ് കെ യു, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറില്‍ ആന്‍, സജീവ്, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന
ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍ നിര്‍വഹിക്കുന്നു.

മൈക്ക്, ഖല്‍ബ്, ഗോളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ശബരീഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രാജേഷ് മുരുകേശന്‍ (നേരം, പ്രേമം ഫെയിം) സംഗീതം പകരുന്നു. എഡിറ്റര്‍-അരുണ്‍ വൈഗ, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, കല- സുനില്‍ കുമരന്‍, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍ റാഫേല്‍, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, പരസ്യകല- ഓള്‍ഡ്‌മോങ്ക്‌സ്.

ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടല്‍പേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ഉടന്‍ പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles