വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ജെ ട്രംപ് വീണ്ടും യു എസ് പ്രസിഡന്റ് പദവിയിലേക്ക്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് കമലാ ഹാരിസിന് മുമ്പില്‍ പരാജയപ്പെടുമെന്നായിരുന്നു വോട്ടിംഗ് സര്‍വേകളില്‍ ഭൂരിപക്ഷവും പ്രവചിച്ചതെങ്കിലും 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസില്‍ കസേരയിടുന്നത്.
ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങള്‍ എന്ന് കരുതപ്പെട്ടിരുന്ന ‘ബ്ലൂ വോള്‍’ സ്റ്റേറ്റുകളില്‍ ഉള്‍പ്പെടെ വന്‍ ജനപിന്തുണയാണ് ട്രംപിന് ലഭിച്ചത്. പരുക്കന്‍ നിലപാടുകളും സ്ത്രീ വിരുദ്ധ സമീപനങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചരണത്തെ അമേരിക്കന്‍ ജനത ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
തന്റെ ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെ വ്യക്തിപരവും സ്ത്രീവിരുദ്ധവും വംശീയവുമായ പദങ്ങളുപയോഗിച്ച് ട്രംപ് പലതവണ ആക്രമിച്ചിരുന്നു. അക്രമാസക്തരായ കുറെ കുടിയേറ്റക്കാര്‍ രാജ്യം കീഴടക്കുകയാണെന്ന രീതിയില്‍ ട്രംപ് നടത്തിയ പ്രചരണം യു എസിലെ ഭൂരിപക്ഷം പുരുഷന്മാരിലും സൃഷ്ടിച്ച ധ്രുവീകരണത്തിന്റെ ആഴമാണ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
30 ഇലക്ടറല്‍ വോട്ടുകളുള്ള ഫ്‌ളോറിഡ നേടിയാണ് ട്രംപ് വിജയ യാത്രയ്ക്ക് തുടക്കമിട്ടത്. ഡെമോക്രാറ്റുകള്‍ സാധ്യത കല്‍പിച്ചിരുന്ന പെന്‍സില്‍വേനിയയില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മിഷിഗണിലും വിസ്‌കോണ്‍സിനിലും നെവാഡയിലും അരിസോണയിലും നോര്‍ത്ത് കരോലിനയിലും ജോര്‍ജിയയിലും ആധികാരിക ജയം കരസ്ഥമാക്കി. അത്ഭുതം സംഭവിക്കുമെന്ന് കരുതിയ അയോവയും ട്രംപ് സ്വന്തമാക്കി.
കമലാ ഹാരിസ് ഉയര്‍ത്തിയ ജനാധിപത്യ വെല്ലുവിളികളും ഗര്‍ഭഛിദ്ര അവകാശങ്ങളും ഉള്‍പ്പെടുന്ന വിഷയങ്ങളെ ട്രംപിന്റെ സമ്പദ്ഘടന പ്രതിസന്ധിയും കുടിയേറ്റവും ഉള്‍പ്പെടുന്ന വിഷയങ്ങള്‍ തകര്‍ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം യു എസില്‍ വിവിധ വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ച ട്രംപ് വിജയം ഉറപ്പിച്ചപ്പോള്‍ നമുക്ക് രാജ്യത്തിന്റെ മുറിവുകളുണ്ടാക്കാം എന്നാണ് പറഞ്ഞത്.
ദി ഫീച്ചര്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ ചേരാന്‍ താത്പര്യമുണ്ടെങ്കില്‍ https://chat.whatsapp.com/FJEFiR62K3K8yoELdP5wm-M
ക്ലിക്ക് ചെയ്യുക




