കൊച്ചി: നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച് നന്ദകുമാര്‍ എ പി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി.
കുളപ്പുള്ളി ലീല, കൊച്ചു പ്രേമന്‍, പ്രസാദ് മുഹമ്മ, തോമസ്, ഡിജു വട്ടോളി, സുഹൈല്‍, ആഷ്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- സനു സിദ്ദിഖ്, സംഗീതം- എത്തിക്‌സ് മ്യൂസിക് കൊച്ചി, എഡിറ്റിംഗ്- നന്ദകുമാര്‍, സനു,
ആര്‍ട്ട്- അനില്‍, കോസ്റ്റ്യൂംസ്- ബിന്ദു, മേക്കപ്പ്- അഭി, പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ- എന്‍ പടം മോഷന്‍ പിക്‌ചേഴ്‌സ്.
ആലപ്പുഴ പുത്തനങ്ങാടി എന്ന ഗ്രാമത്തില്‍ നടന്ന ഒരു കൊലപാതകത്തിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണ് കറുപ്പ് സിനിമ. പി ആര്‍ ഒ- എ എസ് ദിനേശ്.







Ok good