Tuesday, October 28, 2025

Top 5 This Week

Related Posts

‘ഇനിയും’ ചിത്രീകരണം തുടങ്ങി

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനല്‍ ഫെയിം സനീഷ് മേലേപ്പാട്ട്, പാര്‍ത്ഥിപ് കൃഷ്ണന്‍, ഭദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിച്ചു. നിര്‍മ്മാതാവ് സുധീര്‍ സി ബിയുടെ പിതാവ് ബാലകൃഷ്ണന്‍ സി എന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

കൈലാഷ്, റിയാസ് ഖാന്‍, ദേവന്‍, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി, ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്‌റഫ് ഗുരുക്കള്‍, ലിഷോയ്, ദീപക് ധര്‍മ്മടം, ഭദ്ര, അംബികാ മോഹന്‍, രമാദേവി, മഞ്ജു, ആശ, പാര്‍വ്വണ എന്നിവരോടൊപ്പം അഷ്‌ക്കര്‍ സൗദാന്‍ അതിഥി താരമായും അഭിനയിക്കുന്നു.

യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി ബി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വ്വഹിക്കുന്നു. നിര്‍മ്മാതാവ് സുധീര്‍ സി ബി തന്നെ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രമാണ് ‘ഇനിയും’. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഉണ്ണികൃഷ്ണന്‍, ഗോകുല്‍ പണിക്കര്‍, യദീന്ദ്രനാദ് തൃക്കൂര്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര, സജീവ് കണ്ടര്, പി ഡി തോമസ് എന്നിവര്‍ സംഗീതം പകരുന്നു.

എടപ്പാള്‍ വിശ്വം, ശ്രുതി ബെന്നി, കൃഷ്ണ രാജന്‍ എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിംഗ്- രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷറഫു കരൂപ്പടന്ന, കല- ഷിബു അടിമാലി, സംഘട്ടനം- അഷ്‌റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്‍- നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂര്‍, സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്‍ട്രോളര്‍- ബാബു ശ്രീധര്‍, രമേഷ്, പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles