ഷാര്‍ജ: ഇത് ഒരു പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു- ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. 43-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രാദേശിക, അറബ്, അന്തര്‍ദേശീയ പ്രസാധകര്‍, വിവിധ വിഷയങ്ങളില്‍ നിന്നുള്ള വിശിഷ്ട രചയിതാക്കള്‍, ബുദ്ധിജീവികള്‍, ക്രിയേറ്റീവുകള്‍ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന സമ്മേളനം തുടങ്ങിയവ സംഗമിക്കും.
‘ഇത് ഒരു പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയം സാമൂഹിക പുരോഗതിയുടെ അടിസ്ഥാന ശിലകളായി വായനയുടെയും അറിവിന്റെയും സുപ്രധാന പങ്കിലുള്ള ഷാര്‍ജയുടെ അചഞ്ചലമായ വിശ്വാസത്തെയാണ് ഉള്‍ക്കൊള്ളുന്നത്. ഓരോ പഠനയാത്രയും ആരംഭിക്കുന്നത് അതിരുകളില്ലാത്ത അറിവിലേക്കുള്ള കവാടമായ ഒരു പുസ്തകത്തില്‍ നിന്നാണെന്ന് ഇത് അടിവരയിടുന്നു.
ആയിരത്തി അഞ്ഞൂറിലേറെ പരിപാടികള്‍, 2200ലേറെ പ്രദര്‍ശകര്‍, പതിമൂന്ന് ലക്ഷത്തിലേറെ ടൈറ്റിലുകള്‍, ഇരുപത് ലക്ഷത്തിലേറെ സന്ദര്‍ശകര്‍, 112 രാജ്യങ്ങള്‍ തുടങ്ങിയവയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഈ വര്‍ഷം പങ്കെടുക്കുന്നത്.




