കൊച്ചി: ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന റേച്ചല്‍ ജനുവരി പത്തിന് ഡ്രീം ബിഗ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കൂന്നു. അഞ്ചു ഭാഷകളിലായി ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍, ചന്തു സലീംകുമാര്‍, ദിനേശ് പ്രഭാകര്‍, ബൈജു എഴുപുന്ന, വന്ദിത, ജാഫര്‍ ഇടുക്കി, പോളി വത്സന്‍, ജോജി, വിനീത് തട്ടില്‍, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ എന്‍ എം, രാജന്‍ ചിറയില്‍, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന റേച്ചലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ്പ്. രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമ മുഹമ്മദ് ബഷീര്‍, കോ പ്രൊഡ്യൂസര്‍- ഹന്നന്‍ മറമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍- പ്രിജിന്‍ ജി പി, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- പ്രിയദര്‍ശിനി പി എം, കഥ- രാഹുല്‍ മണപ്പാട്ട്, സംഗീതം, ബിജിഎം- ഇഷാന്‍ ചാബ്ര, സൗണ്ട് ഡിസൈന്‍- ശ്രീ ശങ്കര്‍, മിക്‌സിങ്- രാജകൃഷ്ണന്‍ എം ആര്‍, എഡിറ്റര്‍- മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി മേനോന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുജിത് രാഘവ്, ആര്‍ട്ട്- റസ്‌നേഷ് കണ്ണാടികുഴി, മേക്കപ്പ്- രതീഷ് വിജയന്‍, കോസ്റ്റൂംസ്- ജാക്കി, സ്റ്റില്‍സ്- നിദാദ് കെ എന്‍, പരസ്യകല- ടെന്‍ പോയിന്റ്, പ്രമോഷന്‍ സ്റ്റില്‍സ്- വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്, ആക്ഷന്‍-പി സി സ്റ്റണ്ട്‌സ്, സൗണ്ട് ഡിസൈന്‍- ശ്രീശങ്കര്‍, സൗണ്ട് മിക്‌സ്- രാജാകൃഷ്ണന്‍ എം ആര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- സക്കീര്‍ ഹുസൈന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.




