Saturday, October 25, 2025

Top 5 This Week

Related Posts

ആര്‍ സ്റ്റുഡിയോ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ഉദ്ഘാടനം ചെയ്തു

കൊച്ചി: കലകള്‍ക്കും കലാകാരന്മാര്‍ക്കും വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ‘ആര്‍ സ്റ്റുഡിയോ’യുടെ കേരളത്തിലെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.

വെബ് ബേസ്ഡ് കസ്റ്റ മെയ്‌സ്ഡ് പ്രൊഫൈല്‍ സെറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ആര്‍ സ്റ്റുഡിയോ. കലാകാരന്‍മാര്‍ക്ക് അവരുടെ കഴിവുകള്‍ക്കനുസരിച്ച് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്താന്‍ വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതാണിത്.

കലാപരമായി കഴിവുള്ള ഏതൊരു വ്യക്തിക്കും ഈ പ്ലാറ്റ്‌ഫോമില്‍ സൗജന്യമായി തങ്ങളുടെ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്യാനാവും. പ്രായവും വിദ്യാഭ്യാസവുമല്ല കഴിവിനും പാഷനുമാണ് പ്രാധാന്യമെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

ആര്‍ സ്റ്റുഡിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ കേരളത്തിലെ ലോഞ്ചിംഗ് ഫങ്ഷനില്‍
മന്ത്രി സജി ചെറിയാനൊപ്പം ആര്‍ സ്റ്റുഡിയോ എം ഡി രാഹുല്‍ എസ് കുമാര്‍, സംവിധായകന്‍ വിശ്വനാഥ്, തിരക്കഥാകൃത്ത് വി സി അശോക്, അഡ്വ. ജെ അജയന്‍, ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

സംഗീതം, നൃത്തം, അഭിനയം, വാദ്യോപകരണങ്ങള്‍, കഥ തുടങ്ങിയ കലാപരമായ ഏതു മേഖല സ്വപ്‌നം കാണുന്നവര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇവിടെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചു കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

ഒരു ഡയറക്ടര്‍ക്കോ പ്രൊഡ്യൂസര്‍ക്കോ തങ്ങളുടെ പ്രൊജക്ടിലേക്ക് ആവശ്യമായ കലാകാരന്‍മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഇവിടെ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്. പാന്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായതിനാല്‍ ആവശ്യമെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരെ പോലും കണ്ടെത്തി തങ്ങളുടെ പ്രൊജക്ടില്‍ ഉള്‍പ്പെടുത്താന്‍ രംഗത്തുള്ളവര്‍ക്ക് കഴിയും.

വ്യക്തികള്‍ക്ക് പുറമെ ഗ്രൂപ്പുകള്‍, നാടക സമിതികള്‍ മറ്റ് കലാ മേഖലക്കാര്‍ എന്നിവര്‍ക്കൊക്കെയും ഈ പ്ലാറ്റഫോമില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംഘാടകര്‍ക്ക് നേരിട്ട് കലാകാരന്മാരുമാരുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് എം ഡി രാഹുല്‍ എസ് കുമാര്‍ അറിയിച്ചു. കൊച്ചി ആസ്ഥാനമായുള്ള ആര്‍ സ്റ്റുഡിയോ നെക്‌സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇതിന്റെ പ്രമോട്ടേര്‍സ്.
www.rstudionexus.com

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles