Sunday, October 26, 2025

Top 5 This Week

Related Posts

ഒരു അന്വേഷണത്തിന്റെ തുടക്കം തിയേറ്ററുകളില്‍

കൊച്ചി: ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ഒരു അന്വേഷണത്തിന്റെ തുടക്കം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയില്‍ എഴുതിയ ഒരു കേസിന്റെ കുറിപ്പുകള്‍ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.

വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ്ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ഷഹീന്‍ സിദ്ദിഖ്, കോട്ടയം നസീര്‍, കൈലാഷ്, ബിജു സോപാനം, കലാഭവന്‍ ഷാജോണ്‍, സായ്കുമാര്‍, കലാഭവന്‍ നവാസ്, ജോണി ആന്റണി, പി ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായര്‍, സ്മിനു സിജോ, അനു നായര്‍, സിനി എബ്രഹാം, ദില്‍ഷ പ്രസാദ്, ഗൗരി പാര്‍വതി, മഞ്ജു സുഭാഷ്, ജയകൃഷ്ണന്‍, ജയകുമാര്‍, ജയശങ്കര്‍, അനീഷ് ഗോപാല്‍, ചെമ്പില്‍ അശോകന്‍, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവില്‍, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠന്‍ തുടങ്ങിയവരോടൊപ്പം സംവിധായകന്‍ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഏകദേശം അറുപതിലധികം താരങ്ങള്‍ അഭിനയിക്കുന്നു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിവേക് മേനോന്‍ നിര്‍വ്വഹിക്കുന്നു. ചിത്രസംയോജനം- ജോണ്‍കുട്ടി, സംഗീതം- എം ജയചന്ദ്രന്‍, പശ്ചാത്തല സംഗീതം- മാര്‍ക്ക് ഡി മൂസ്, ഗാനരചന- പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി- എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- ബെന്നി, കലാസംവിധാനം- ഗിരീഷ് മേനോന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- രമേശ് അമാനത്ത്, വി എഫ് എക്‌സ്- പിക്ടോറിയല്‍, സ്റ്റില്‍സ്- ഫിറോസ് കെ ജയേഷ്, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍, കൊറിയോഗ്രാഫര്‍- ബൃന്ദ മാസ്റ്റര്‍, ഡിസൈന്‍- യെല്ലോ യൂത്ത്, പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles