Tuesday, October 28, 2025

Top 5 This Week

Related Posts

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കൊച്ചി: കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്യുന്ന ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.

ജഗദീഷ്, മനോജ് കെ യു, ശ്രീകാന്ത് മുരളി, വിശാഖ് നായര്‍, മുത്തുമണി, ജയകുറുപ്പ്, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിബി ചാവറയും രഞ്ജിത്ത് നായരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം സംവിധായകന്‍ ഷാഹി
കബീര്‍ എഴുതുന്നു.

സൂപ്പര്‍ഹിറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്‌ന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ‘നായാട്ട്’, ‘ഇരട്ട’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച നടനാണ് ജിത്തു അഷറഫ്.

ചിത്രസംയോജനം- ചമന്‍ ചാക്കോ, സംഗീതം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍- ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, ഫിനാന്‍സ് കണ്‍ട്രോളര്‍- രാഹുല്‍ സി പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിനീഷ് ചന്ദ്രന്‍, സക്കീര്‍ ഹുസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജിത്ത്, യോഗേഷ് ജി, അന്‍വര്‍ പടിയത്ത്, ജോനാ സെബിന്‍, സെക്കന്‍ഡ് യൂണിറ്റ് ഡിഒപി- അന്‍സാരി നാസര്‍, സ്‌പോട്ട് എഡിറ്റര്‍- ബിനു നെപ്പോളിയന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- അനില്‍ ജി നമ്പ്യാര്‍, സുഹൈല്‍, ആര്‍ട്ട് ഡയറക്ടര്‍- രാജേഷ് മേനോന്‍, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- റോനെക്‌സ് സേവ്യര്‍, സ്റ്റില്‍സ്-നിദാദ് കെ എന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles