Saturday, October 25, 2025

Top 5 This Week

Related Posts

നാടന്‍ ശീലുമായി ‘ഓഫ് റോഡ്’ ഗാനം

കൊച്ചി: ഷാജി സ്റ്റീഫന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഓഫ് റോഡ് എന്ന സിനിമയിലെ പുതിയ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി. വ്യത്യസ്തമായ ഒരു നാടന്‍ ശൈലിയില്‍ ഒരുക്കിയ ഈ ഗാനം രചിച്ചത് കണ്ണൂര്‍ മോട്ടോര്‍ വെഹിക്കിള്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ കൂടിയായ സിജു കണ്ടന്തള്ളിയാണ്.

സുഭാഷ് മോഹന്‍രാജ് സംഗീതം നല്‍കിയ ‘അടിവാരത്താവളത്തില്‍’ എന്ന ഈ ഗാനം പാടിയിരിക്കുന്നത് കലേഷ് കരുണാകരന്‍, ജയദേവന്‍ ദേവരാജന്‍ എന്നിവരാണ്.

റീല്‍സ് ആന്‍ഡ് ഫ്രെയിംസിന്റെ ബാനറില്‍ ബെന്‍സ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്, ഹരികൃഷ്ണന്‍, ജോസ് കുട്ടി ജേക്കബ്, നിയാസ് ബക്കര്‍, രോഹിത് മേനോന്‍, സഞ്ജു മധു, ലാല്‍ ജോസ്, ഉണ്ണിരാജ, അരുണ്‍ പുനലൂര്‍, അജിത് കോശി, ടോം സ്‌കോട്ട്, നില്‍ജ കെ ബേബി, ഹിമാശങ്കരി, അല എസ് നയന തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് പി, എഡിറ്റിംഗ് ജോണ്‍കുട്ടി, പശ്ചാത്തല സംഗീതം ശ്രീരാഗ് സുരേഷ്, ഓഡിയോഗ്രഫി ജിജു മോന്‍ ടി ബ്രൂസ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

കോ-പ്രൊഡ്യൂസേഴ്‌സ് കരിമ്പുംകാലായില്‍ തോമസ്, മായ എം ടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സജയ് എടമറ്റം, ഷിബി പി വര്‍ഗീസ്, ബെന്നി എടമന.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുകേഷ് തൃപ്പൂണിത്തുറ, ഡിസൈനര്‍- സനൂപ് ഇ സി. കണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ജനുവരിയില്‍ തിയേറ്ററുകളിലെത്തും. പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles