Wednesday, October 29, 2025

Top 5 This Week

Related Posts

ഒരുമ്പെട്ടവന്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണ കാശി, ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ഒരുമ്പെട്ടവന്‍’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി, നടന്‍ ആസിഫ് അലി എന്നിവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

സുധീഷ്, ഐ എം വിജയന്‍, അരുണ്‍ നാരായണന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗ്ഗീസ്, കലാഭവന്‍ ജിന്റോ, ശിവദാസ് കണ്ണൂര്‍, വിനോദ് ബോസ്, ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര, അപര്‍ണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറില്‍ സുജീഷ് ദക്ഷിണ കാശി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെല്‍വ കുമാര്‍ എസ് നിര്‍വ്വഹിക്കുന്നു. കെ എല്‍ എം സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ സംഗീതം പകരുന്നു.

ഗായകര്‍- വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍, ബേബി കാശ്മീര എന്നിവരാണ് ഗായകര്‍. സുജീഷ് ദക്ഷിണ കാശി, ഗോപിനാഥന്‍ പാഞ്ഞാള്‍ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.

എഡിറ്റര്‍- അച്ചു വിജയന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സുധീര്‍ കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുകേഷ് തൃപ്പൂണിത്തുറ, കല- ജീമോന്‍ എന്‍ എം, മേക്കപ്പ്- സുധീഷ് വണ്ണപ്പുറം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്, സ്റ്റില്‍സ്- ജയപ്രകാശ് അതളൂര്‍, ഡിസൈന്‍- മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രാഹുല്‍ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടര്‍- എ ജി അജിത്കുമാര്‍, നൃത്തം- ശ്രീജിത്ത് പി ഡാസ്ലേഴ്‌സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷന്‍ മാനേജര്‍-
നിധീഷ്, പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles