Sunday, October 26, 2025

Top 5 This Week

Related Posts

പുതുതലമുറയുടെ മാറുന്ന കാഴ്ച്ചപ്പാടുകളുമായി മിലന്‍ ചിത്രീകരണം പൂര്‍ത്തിയായി

തിരുവനന്തപുരം: ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ മാടനു ശേഷം ആര്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സസ്പന്‍സ് ത്രില്ലര്‍ ചിത്രം ‘മിലന്‍’ പൂര്‍ത്തിയായി.
മാറി ചിന്തിക്കുന്ന പുതുതലമുറയും അവരുടെ വ്യത്യസ്ഥ ജീവിത കാഴ്ച്ചപ്പാടുകളും എത്തരത്തില്‍ അവരുടെ ജീവിതങ്ങളെ ബാധിക്കുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് മിലന്‍.

കിരണ്‍ നായര്‍, മിലന്‍, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ലൂര്‍, അഖിലന്‍ ചക്രവര്‍ത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണന്‍, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരന്‍ കാലടി, മഹേഷ് വി എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.

ബാനര്‍- ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷന്‍സ്, സംവിധാനം- ആര്‍ ശ്രീനിവാസന്‍, ഛായാഗ്രഹണം- കിഷോര്‍ലാല്‍, എഡിറ്റിംഗ്, കളറിസ്റ്റ്- വിഷ്ണു കല്യാണി, തിരക്കഥ- അഖിലന്‍ ചക്രവര്‍ത്തി, സംഗീതം, പശ്ചാത്തല സംഗീതം – രഞ്ജിനി സുധീരന്‍, ഗാനരചന – അഖിലന്‍ ചക്രവര്‍ത്തി, സാംസണ്‍ സില്‍വ, ആലാപനം- അന്‍വര്‍ സാദത്ത്, സാംസണ്‍ സില്‍വ, സൂരജ് ജെ ബി, സീമന്ത് ഗോപാല്‍, രഞ്ജിനി സുധീരന്‍, കീര്‍ത്തന രാജേഷ്, ആര്യ ബാലചന്ദ്രന്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍- സതീഷ് മരുതിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജി എസ് നെബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിവിന്‍ മഹേഷ്, കല- പ്രദീപ് രാജ്, സൗണ്ട് ഡിസൈനര്‍- രാജീവ് വിശ്വംഭരന്‍, അസോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത്ത് ശ്രീകുമാര്‍, സംവിധാന സഹായികള്‍- സുഷമ അനില്‍, ഗായത്രി ശ്രീമംഗലം, സ്റ്റുഡിയോ- എച്ച് ഡി സിനിമാ കമ്പനി, ചിത്രാഞ്ജലി, എസ് കെ ആര്‍ എറണാകുളം, സ്റ്റില്‍സ്- സായ് വഴയില, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles