കോഴിക്കോട്: കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് പോകുന്ന എയര്‍ഇന്ത്യ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വൈകി. കോഴിക്കോട് നിന്നും രാവിലെ 11.45ന് പുറപ്പെടേണ്ട ഐ എക്‌സ് 351 എയര്‍ ഇന്ത്യയാണ് വൈകിയത്.
എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് ആറു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. ഷാര്‍ജയില്‍ പ്രാദേശിക സമയം 8.18ന് വിമാനം എത്തിച്ചേരുമെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.
ദി ഫീച്ചര്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ ചേരാന്‍ താത്പര്യമുണ്ടെങ്കില്‍ https://chat.whatsapp.com/FJEFiR62K3K8yoELdP5wm-M
ക്ലിക്ക് ചെയ്യുക




