കൊച്ചി: പ്രശസ്ത സംവിധായകന്‍ മോഹന്‍ കുപ്ലേരിയുടെ സഹോദരനും സഹ സംവിധായകനുമായ കമല്‍ കുപ്ലേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും.
ശ്രീമുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത താരങ്ങളോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അഭിനയിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശശീന്ദ്രന്‍ നായര്‍,
ഗാനരചന- പ്രമോദ് കാപ്പാട്, സംഗീതം- ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, ബി ജി എം- മോഹന്‍ സിത്താര, ഛായാഗ്രഹണം- വി കെ പ്രദീപ്, എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, സ്റ്റില്‍സ്- ജിതേഷ് സി ആദിത്യ, മേക്കപ്പ്- ഓ മോഹന്‍, കലാസംവിധാനം- സുരേഷ് ഇരുളം, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സൗണ്ട് ഡിസൈന്‍- ബിനൂപ് സഹദേവന്‍, സ്റ്റുഡിയോ- ലാല്‍
മീഡിയ, പ്രൊജക്റ്റ് ഡിസൈനര്‍ കെ മോഹന്‍ ( സെവന്‍ ആര്‍ട്‌സ്).
ഏറെ വ്യത്യസ്തമായ കഥാപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചി ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ജനുവരി അവസാനം നിര്‍വ്വഹിക്കും. പി ആര്‍ ഒ-എ എസ് ദിനേശ്.




