ബംഗളൂരു: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
മന:പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സൂപ്പര്‍ താരമെന്ന് കരുതി പരിപാടികളില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
തെലങ്കാന നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്.



