ലണ്ടന്‍: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ സമ്മാനം. ഓര്‍ബിറ്റല്‍ ആണ് സാമന്തയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി വനിതകളാണ് കൂടുതല്‍ ഇത്തവണ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടംപിടിച്ചത്.
ബ്രിട്ടനില്‍ ഏറ്റവും അധികം വിറ്റുപോയ പുസ്തകങ്ങളില്‍ ഒന്നാണ് ഓര്‍ബിറ്റല്‍. 16 സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും നിരീക്ഷിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തുന്ന ആറ് ബഹിരാകാശ യാത്രികരാണ് നോവലിലെ കഥാപാത്രങ്ങള്‍.
ഭൂമിക്കു വേണ്ടി സംസാരിക്കുന്നതും ഭൂമിക്കെതിരെ സംസാരിക്കാത്തതുമായ എല്ലാവര്‍ക്കുമായി എഴുത്തുകാരി പുരസ്‌കാരം സമര്‍പ്പിച്ചു. ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ചവയില്‍ ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകമാണ് ഓര്‍ബിറ്റല്‍. 136 പേജിലാണ് സാമന്ത കഥ പറയുന്നത്. 24 മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് നോവലിലുള്ളത്.
ബ്രിട്ടിഷ് ഇന്ത്യന്‍ സംഗീതജ്ഞന്‍ നിതിന്‍ സാവ്നി, എഴുത്തുകാരി സാറ കോളിന്‍സ്, ഫിക്ഷന്‍ എഡിറ്റര്‍ ജസ്റ്റിന്‍ ജോര്‍ദാന്‍, ചൈനീസ് അമേരിക്കന്‍ എഴുത്തുകാരന്‍ യിയുന്‍ ലീ എന്നിവരായിരുന്നു ജൂറിയിലുണ്ടായിരുന്നത്. ഫൈനലിസ്റ്റുകളില്‍ ഇത്തവണ ഒരേ ഒരു പുരുഷന്‍ മാത്രമേ ഉള്‍പ്പെട്ടിരുന്നുള്ളൂ.




