ഷാര്‍ജ: എഴുത്തുകാരി ജാസ്മിന്‍ അമ്പലത്തിലകത്തിന്റെ ആദ്യ കഥാസമാഹാരം ക ച ട ത പ എട്ടാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് എട്ട് മണിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.
റൈറ്റേഴ്‌സ് ഫോറം ഹാള്‍ നമ്പര്‍ ഏഴില്‍ നടക്കുന്ന പരിപാടിയില്‍ മുരളി മംഗലത്ത് പുസ്തക പ്രകാശനം നിര്‍വഹിക്കും. എഴുത്തുകാരിയുടെ മാതാവ് ഖദീജ അമ്പലത്തിലകത്ത് ആദ്യ കോപ്പി സ്വീകരിക്കും. പ്രകാശന ചടങ്ങില്‍ സാമൂഹ്യ, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.
അധ്യാപികയും എഴുത്തുകാരിയുമായ ജാസ്മിന്റെ ഏഴാമത്തെ പുസ്തകമാണ് ക ച ട ത പ.






