കോതമംഗലം: ലൈംഗികാതിക്രമ പരാതിയില്‍ കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ചലച്ചിത്ര താരം നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ് നല്കി. ലൈംഗികാതിക്രമം നടന്നെന്ന് പറയപ്പെടുന്ന സമയത്ത് നിവിന്‍ പോളി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസില്‍ നിവിന്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയത്.
കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചതിന് പിന്നാലെ നിവിന്‍ പോളി ഫേസ് ബുക്കില്‍ പ്രതികരണം കുറിച്ചു. ‘എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാര്‍ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദി’ എന്നായിരുന്നു കുറിപ്പ്.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് നിവിന്‍ അടക്കമുള്ള സംഘം ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. അതേസമയം കേസില്‍ പ്രതികളായ മറ്റ് അഞ്ചുപേര്‍ക്കെതിരെ അന്വേഷണം തുടരും.
സിനിമാരംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെ ജസ്റ്റിസ് ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നിവിന്‍ പോളി ഉള്‍പ്പെടെ ഏതാനും താരങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നത്.
ദി ഫീച്ചര്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ചേരാന്‍ താത്പര്യമുണ്ടെങ്കില്‍ https://chat.whatsapp.com/FJEFiR62K3K8yoELdP5wm-M
ക്ലിക്ക് ചെയ്യുക




