ദുബൈ: ദുബായിലെ പ്രമുഖ കലാ- സാഹിത്യ- സാംസ്‌കാരിക സംഘടനയായ മെഹ്ഫില്‍ ഇന്റര്‍നാഷണല്‍ ദുബായുടെ പ്രഥമ ചെറുകഥ സമാഹാരം ‘സൈകതപ്പൂക്കള്‍’ ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തക മേളയില്‍ പ്രകാശനം ചെയ്യുന്നു. നവംബര്‍ 13ന് ബുധനാഴ്ച രാത്രി 9.30ന് ഹാള്‍നമ്പര്‍ 7 റേറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്.
മെഹ്ഫില്‍ ഇന്റര്‍നാഷണല്‍, ദുബായ് നടത്തിയ ചെറുകഥ മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത 17 ചെറുകഥകളാണ് സൈകതപ്പൂക്കള്‍ സമാഹാരത്തിലുള്ളത്.
പ്രകാശന ചടങ്ങില്‍ കെ പി കെ വേങ്ങര, ലക്ഷ്മി സേതു, വെള്ളിയോടന്‍, സാദിഖ് കാവില്‍, ജാസ്മിന്‍ സമീര്‍, പോള്‍സണ്‍ പാവറട്ടി എന്നിവര്‍ പങ്കെടുക്കും.
ഷാനവാസ് കണ്ണഞ്ചേരിയാണ് സൈകതപ്പൂക്കളുടെ എഡിറ്റര്‍. സുഹറാബി പാറയ്ക്കല്‍, ജാസ്മിന്‍ അമ്പലത്തിലകത്ത്, സര്‍ഗ റോയ്, വൈ എ സാജിദ, ആരതി നായര്‍, ഹുസ്‌ന റാഫി, പ്രവീണ്‍ പാലക്കില്‍, മനോജ് കോടിയത്ത്, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, ജേക്കബ് തോമസ്, റസീന കെ പി, അനൂപ് കുമ്പനാട്, ബീന പരം, ബബിത ഷാജി, റസീന ഹൈദര്‍ എന്നിവരുടെ കഥകളാണ് സമാഹാരത്തിലുള്ളത്.




