Tuesday, October 28, 2025

Top 5 This Week

Related Posts

ഐ എഫ് എഫ് ഐയില്‍ ‘തണുപ്പ്’

കൊച്ചി: ഗോവയില്‍ നടക്കുന്ന 55-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌ഐ) മത്സരവിഭാഗത്തിലേക്ക് ‘തണുപ്പ്’ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് മികച്ച പുതുമുഖ സംവിധായകന്‍ കാറ്റഗറിയിലേക്ക് മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകചിത്രവും തണുപ്പാണ്. ഇന്ത്യയില്‍ നിന്നുള്ള അഞ്ചു സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്.

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമയാണ് തണുപ്പ്. കാശി സിനിമാസിന്റെ ബാനറില്‍ അനു അനന്തന്‍, ഡോ. ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍, അരുണ്‍, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി,സാം ജീവന്‍, രതീഷ്, രാധാകൃഷ്ണന്‍ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണന്‍, ദിസിമ ദിവാകരന്‍, സുമിത്ത് സമുദ്ര, മനോഹരന്‍ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു.

മണികണ്ഠന്‍ പി എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിവേക് മുഴക്കുന്ന് എഴുതിയ വരികള്‍ക്ക് ബിബിന്‍ അശോക് സംഗീതം സംഗീതം പകരുന്നു. ബിജിബാല്‍, കപില്‍ കപിലന്‍, ജാനകി ഈശ്വര്‍, ശ്രീനന്ദ ശ്രീകുമാര്‍ എന്നിവരാണ് ഗായകര്‍.

ബി ജി എം- ബിബിന്‍ അശോക്, ക്രിയേറ്റീവ് ഡയറക്ടര്‍- രാജേഷ് കെ രാമന്‍, എഡിറ്റിംഗ്- സഫ്ദര്‍ മര്‍വ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം- രതീഷ് കോട്ടുളി, ശബ്ദസംവിധാനം- രതീഷ് വിജയന്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, കലാസംവിധാനം- ശ്രീജിത്ത് കോതമംഗലം, പ്രവീണ്‍ ജാപ്‌സി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടര്‍- യദുകൃഷ്ണ ദയകുമാര്‍, സ്റ്റില്‍സ് രാകേഷ് നായര്‍, പോസ്റ്റര്‍ ഡിസൈന്‍- സര്‍വ്വകലാശാല, വി എഫ് എക്‌സ് സ്റ്റുഡിയോ- സെവന്‍ത് ഡോര്‍.

കണ്ണൂര്‍, വയനാട്, എറണാകുളം, ചെന്നൈ, കൂര്‍ഗ് എന്നിവിടങ്ങളിലായിരുന്നു തണുപ്പിന്റെ ലോക്കേഷന്‍. പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles