Tuesday, October 28, 2025

Top 5 This Week

Related Posts

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ അനു നോബിയുടെ ടു യു ഫാഷന്‍ പ്രീമിയര്‍ ഷോ

തിരുവനന്തപുരം: ടു യു ഷോപ്പ് തിരുവനന്തപുരം ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷന്‍ ഡെസ്റ്റിനേഷന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാന്‍ ഫാഷന്‍ പ്രേമികളും സാമൂഹിക പ്രവര്‍ത്തകരും ആരാധകരും ലോഞ്ച് ഇവന്റില്‍ എത്തിയിരുന്നു.

അനു നോബിയുടെ ‘ടു യു’ ഫാഷന്‍ ബ്രാന്‍ഡ് വലിയ ആവേശത്തോടെയാണ് അനാവരണം ചെയ്തത്. ഡിസൈനറുമായും മറ്റ് വ്യവസായ വിദഗ്ധരുമായും സംവദിക്കാന്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം നല്‍കി മീറ്റ്-ആന്‍ഡ്-ഗ്രീറ്റ് സെഷനുകള്‍ നടന്നു.

ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു സര്‍പ്രൈസ് മോഡലുകള്‍ റാംപില്‍ ഇറങ്ങി. അനു നോബി, ഡാലു, അപര്‍ണ, ഷാമു, വികാസ് എന്നിവരുടെ സ്‌റ്റൈല്‍ പ്രഭാഷണങ്ങള്‍ ഫാഷന്‍ ലോകത്തെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്തു.

ലെയാണ്‍ (ശരത് രാജന്‍) എന്നിവരുടെ തത്സമയ സംഗീതവും ആര്‍ ജെ മനീഷയുടെ ഇടപെടലുകളും കാണികളെ രസിപ്പിച്ചു.

ടു യു എന്നത് ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഓരോ അവസരത്തിനും അനുയോജ്യമായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു ബ്രാന്‍ഡാണ്. സ്ത്രീകളുടെ ജീവിതത്തിലെ ഓരോ നിമിഷവും അവര്‍ക്ക് മികച്ചതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ടു യു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles