Tuesday, October 28, 2025

Top 5 This Week

Related Posts

ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 21.78 ശതമാനം ഉയര്‍ന്നു

മുംബൈ: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി)യെ ബാധിക്കുന്ന ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍- സപ്റ്റംബര്‍ കാലയളവില്‍ 21.78 ശതമാനം ഉയര്‍ന്ന് 27 ബില്യണ്‍ ഡോളറിലെത്തിയതായി സര്‍ക്കാര്‍ കണക്കുകള്‍. 2023-24 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇറക്കുമതി 22.25 ബില്യണ്‍ ഡോളറായിരുന്നു.

ഉത്സവ കാലത്ത് ഡിമാന്‍ഡ് ഉയര്‍ന്നതാണ് ഇറക്കുമതി വര്‍ധിക്കാന്‍ കാരണമെന്ന് വ്യവസായ വിദഗ്ധര്‍ പറയുന്നു. 2023-24 ല്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി 30 ശതമാനം ഉയര്‍ന്ന് 45.54 ബില്യണ്‍ ഡോളറിലെത്തി.

40 ശതമാനം ഓഹരിയുള്ള സ്വിറ്റ്സര്‍ലന്‍ഡാണ് ഏറ്റവും വലിയ സ്വര്‍ണ്ണ കയറ്റുമതിയുള്ള രാജ്യം. യുഎഇ (16 ശതമാനത്തിലധികം), ദക്ഷിണാഫ്രിക്ക (10 ശതമാനത്തിലധികം) എന്നിവയാണ് തൊട്ടുപിന്നില്‍.

ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികം സ്വര്‍ണമാണ്.

സ്വര്‍ണ്ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വ്യാപാര കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം) 137.44 ബില്യണ്‍ ഡോളറായി ഉയര്‍ത്തി, 2023 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇത് 119.24 ബില്യണ്‍ ഡോളറായിരുന്നു.

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇറക്കുമതി പ്രധാനമായും ജ്വല്ലറി വ്യവസായവുമായി ബന്ധപ്പെട്ടാണ്. 2024-25 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഈ കയറ്റുമതി 10.89 ശതമാനം ഇടിഞ്ഞ് 13.91 ബില്യണ്‍ ഡോളറിലെത്തി.

രാജ്യത്തിന്റെ സിഎഡി 2024 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 9.7 ബില്യണ്‍ ഡോളര്‍ അഥവാ ജിഡിപിയുടെ 1.1 ശതമാനമായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.9 ബില്യണ്‍ ഡോളറായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles