Sunday, October 26, 2025

Top 5 This Week

Related Posts

ആഷിഖ് അബുവിന്റെ ‘റൈഫിള്‍ ക്ലബ്’ വീഡിയോ ഗാനം

കൊച്ചി: ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന റൈഫിള്‍ ക്ലബ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം പകര്‍ന്ന് സൂരജ് സന്തോഷ്, ശ്വേത മോഹന്‍ എന്നിവര്‍ ആലപിച്ച ഗന്ധര്‍വ ഗാനമാണ് റിലീസായത്.

ശ്രീജിത്ത് സന്തോഷിന്റെ നൃത്ത സംവിധാനത്തില്‍ റംസാന്‍ മുഹമ്മദ്, നവമി ദേവാനന്ദ്, പരിമള്‍ ഷായിസ് എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു.

ഹനുമാന്‍ കൈന്റ്, സെന്ന ഹെഡ്‌ഗെ, നതേഷ് ഹെഡ്‌ഗെ, നവനി, റംസാന്‍ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവന്‍, വിഷ്ണു അഗസ്ത്യ, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, പരിമള്‍ ഷായിസ്, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന റൈഫിള്‍ ക്ലബിലൂടെ അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.

ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. ‘മായാനദി’ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും റൈഫിള്‍ ക്ലബ്ബിനുണ്ട്.

ഗാനരചന- വിനായ്ക് ശശികുമാര്‍, സംഗീതം- റെക്‌സ് വിജയന്‍, എഡിറ്റര്‍- വി സാജന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അബിദ് അബു, അഗസ്റ്റിന്‍ ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കിഷോര്‍ പുറക്കാട്ടിരി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, സ്റ്റില്‍സ്- അര്‍ജ്ജുന്‍ കല്ലിങ്കല്‍, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഹരിഷ് തൈക്കേപ്പാട്ട്, ബിപിന്‍ രവീന്ദ്രന്‍, സംഘട്ടനം- സുപ്രിം സുന്ദര്‍, വി എഫ് എക്‌സ്- അനീഷ് കുട്ടി, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്ജ്, സൗണ്ട് മിക്‌സിംങ്- ഡാന്‍ ജോസ്.

റൈഫിള്‍ ക്ലബ്ബ് ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ- എ എസ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles